Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.

ഒക്ടോബര്‍ 21 ന് സംസ്ഥാനത്ത് നടക്കുന്ന പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ചാണ് ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ 2026 ഒക്ടോബർ 22 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ കുയിലിമലയിലുള്ള ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ രക്തദാന ക്യാമ്പ് നടത്തപ്പെടുന്നത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് ഉദ്ഘാടനം നിർവ്വഹിക്കും.
രക്തദാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കാനുള്ള സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.




































































































































