മുൻസിപ്പൽ ഓഫീസിനു മുന്നിൽപ്രതീകാത്മക ശവസംസ്കാരം നടത്തി ബിജെപിയുടെ പ്രതിഷേധം
കട്ടപ്പനയിലെ പൊതുശ്മശാനം പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി ഓഫീസിനു മുൻപിൽ പ്രതീകാത്മക ശവസംസ്കാരം നടത്തി.
കട്ടപ്പന പഴയ ബസ്റ്റാൻഡിൽ നിന്നും പ്രതീകാത്മക ശവമഞ്ജവുമായി പ്രകടനമായി എത്തിയ ബിജെപി പ്രവർത്തകർ നഗരസഭയിലെ ചെയർപേഴ്സന്റെ ഓഫീസിനു മുൻപിലെത്തി പ്രതിഷേധിച്ചു.തുടർന്ന് മുൻസിപ്പൽ ഗ്രൗണ്ടിൽ പ്രതീകാത്മകമായി ശവദാഹം നടത്തുകയാണ് ചെയ്തത്.
കഴിഞ്ഞ ആറുമാസമായികട്ടപ്പനയിലെ ആധുനിക പൊതുശ്മശാനം പ്രവർത്തിക്കുന്നില്ല.രണ്ടെണ്ണമേട് ഇരട്ടയാർ കാഞ്ചിയാർ തുടങ്ങിയ സമീപ ഗ്രാമപഞ്ചായത്തുകളും ആശ്രയിക്കുന്നത് കട്ടപ്പനയിലെ പൊതുശ്മശാനമാണ്. പുരയിടങ്ങളിൽ സവദാഹം നടത്തിയിരുന്ന നിരവധി ഹൈന്ദവ ജന വിഭാഗങ്ങൾ ഈ ആധുനിക കാലഘട്ടത്തിൽ പൊതുശ്മശാനത്തെ ആശ്രയിക്കുന്നുണ്ട്. കൂടാതെ കട്ടപ്പനയിലെ പൊതുസ്മസ്ഥാനത്തെ ആശ്രയികേണ്ടി വരാവുന്ന ഭവന രഹിതരും ഭൂരഹിതരുമായ നിരവധി ആളുകൾ കട്ടപ്പന നഗരപ്രദേശത്ത് അതിവസിക്കുന്നുണ്ട്.
പൊതുശ്മശാനത്തിന് സമീപത്ത് രണ്ട് മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചത് പൊതുജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ദീർഘകാലം അറ്റകുറ്റപ്പണികൾക്കുവേണ്ടി അടച്ചിട്ടിരിക്കുന്നത് പ്രതിഷേധാർഹമാണ്.കട്ടപ്പനയിലെ ഹൈന്ദവ സംഘടനകളുടെ ഏകോപനത്തിലൂടെ ഉണ്ടായസമരങ്ങളെ തുടർന്നാണ് നിലവിൽ ആധുനിക രീതിയിലുള്ള ശ്മശാനം കട്ടപ്പനയിൽ യാഥാർത്ഥ്യമായത്. നിസ്സാര കാര്യങ്ങൾ പറഞ്ഞ് അറ്റകുറ്റപ്പണികൾ നടത്താതെ മനപ്പൂർവ്വം അവഗണിക്കുന്നത് ഒരു സമൂഹത്തെ തന്നെയാണ് എന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
അടിയന്തരമായി പൊതുശ്മശാനം പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ പ്രതീകാത്മക സമരത്തിന് പകരം മുൻസിപ്പൽ ഓഫീസിന്റെ മുൻവശം ശവസംസ്കാരം നടത്തുന്നതിന് ഉപയോഗിക്കേണ്ടിവരും എന്ന താക്കീത് കൂടിനൽകിയാണ് ബിജെപി പ്രവർത്തകർ പിരിഞ്ഞുപോയത്.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി എൻ പ്രസാദ് ,കെ കെ സന്തോഷ് , ഏരീയ സെക്രടറി സുരേഷ് എ ആർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ബിജെപി നാഷണൽ കൗൺസിൽ നിന്നും ശ്രീനഗരി രാജൻ,ജില്ല ഉപാധ്യക്ഷ രത്നമ്മ ഗോപിനാഥ് കട്ടപ്പന മുനിസിപ്പൽ കൗൺസിലർ തങ്കച്ചൻ പുരയിടം , കർഷക മോർച്ചജില്ലാ പ്രസിഡന്റ്, കെ എൻ പ്രകാശ് ,തുടങ്ങിയവർ സംസാരിച്ചു.
ബിജെപി മണ്ഡലം സെക്രട്ടറി സി എൻ രാജപ്പൻ നേതാക്കളായ രാജൻ മണ്ണൂർ , ജോർജ്ജ് മാത്യു, കെ എൻ രാജു , എം എൻ മോഹൻദാസ് , ഒ എ ഗോപി , സോമേഷ് പി എസ് തുടങ്ങിയവർ പങ്കെടുത്തു.