ഇടുക്കി ജില്ലയിൽ വിജയം 99.68 ശതമാനം
എസ്‌എസ്‌എൽസി പരീക്ഷയിൽ ജില്ലയിൽ 99.68 ശതമാനം വിജയം. 11320 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 11248 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. 1467 കുട്ടികൾ എല്ലാ വിഷയത്തിനും എപ്ലസ് നേടി. 491 ആൺക്കുട്ടികളും 976 പെൺക്കുട്ടികളും. സർക്കാർ സ്‌കൂളുകളിലായി 2978 പേർ പരീക്ഷയെഴുതിയതിൽ 2950 കുട്ടികൾ ഉപരിപഠനത്തിന് അർഹരായി. ഇതിൽ 169 പേർക്ക് ഫുൾ എപ്ലസ് നേടി. 53 ആൺക്കുട്ടികളും 117 പെൺക്കുട്ടികളുമുണ്ട്. സർക്കാർ സ്‌കൂളുകളിൽ 99.06 ശതമാനമാണ് വിജയം.
എയ്‌ഡഡ് സ്‌കുളുകളിൽ 7709 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 7700 പേർ ഉപരിപഠനത്തിന് അർഹരായി. 99.9 ശതമാനം വിജയം. 1124 പേർക്ക് ഫുൾ എ പ്ലസ് നേടി. ഇതിൽ 378 ആൺക്കുട്ടികളും 746 പെൺക്കുട്ടികളുമാണ്.
ആൺഎയ്‌ഡഡ് സ്‌കൂളുകളിൽ 634 പേർ എഴുതി 100 ശതമാനം വിജയം. 174 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. ഇതിൽ ആൺക്കുട്ടികൾ 61, പെൺക്കുട്ടികൾ 113. ജില്ലയിൽ ഏറ്റവും കുടുതൽ കുട്ടികൾ പരീക്ഷയെഴുതി നൂറുശതമാനം വിജയം നേടിയത് കരിമണ്ണൂർ സെന്റ് ജോസഫിലാണ് 307 പേർ.
142 സ്‌കൂളുകൾക്ക് നൂറുശതമാനം വിജയം നേടി. ഇതിൽ 65 സർക്കാർ, 69 എയ്‌ഡഡ്, എട്ട് അൺഎയ്‌ഡഡ് സ്‌കൂളുകളുമുണ്ട്.