പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തോപ്രാംകുടി നാലൂ തൂൺ ശുദ്ധജല വിതരണ സമിതിയുടെ വാർഷികാഘോഷം സംഘടിപ്പിച്ചു


വാത്തികുടി ഗ്രാമ പഞ്ചായത്തിലെ തോപ്രാംകുടി നാലൂ തൂൺ ശുദ്ധജല വിതരണ സമിതിയുടെ എട്ടാമത് വാർഷിക പൊതുയോഗം വിപുലമായ പരിപാടികളോടെയാണ് നടന്നത്. യോഗത്തിൽ സമിതി പ്രസിഡന്റ് ടോമി തെങ്ങുംപള്ളിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ എബി തോമസ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യ്തു.
പഞ്ചായത്ത് അംഗം മിനി സിബിച്ചൻ മുഖ്യപ്രഭാഷണം നടത്തി. ഷാജി കൂടം പറമ്പിൽ , ജയിംസ് അറയ്ക്കപറമ്പിൽ , സിബി തുരുത്തി കിഴക്കേൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. നിരവധി അംഗങ്ങ ൾ വാർഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിച്ചു.