സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.12, തിരുവനന്തപുരം മേഖല ഒന്നാമത്


സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാമത്.
ആണ്‍കുട്ടികള്‍ 94.25ശതമാനവും ആണ്‍കുട്ടികള്‍ 93.27 ശതമാനവും വിജയം നേടി.
രാവിലെ സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചിരുന്നു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെണ്‍കുട്ടികളില്‍ 90.68 ശതമാനം പേര്‍ വിജയം നേടി. 84.67 % വിജയമാണ് ആണ്‍കുട്ടികള്‍ കരസ്ഥമാക്കിയത്. സി ബി എസ് ഇ റിസള്‍ട്സ്, ഡിജിലോക്കര്‍, റിസള്‍ട്സ് എന്നീ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനാവും. 16 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.