ആനക്കൂട്ടങ്ങൾക്ക് സ്വൈര്യ വിഹാരത്തിനായി അടിപ്പാതകൾ നിർമ്മിക്കാനൊരുങ്ങി റെയിൽവേ


പാലക്കാട്: ട്രെയിന്‍ തട്ടി കാട്ടാനകള്‍ ചരിയുന്നത് തടയാന്‍ പുതിയ സഞ്ചാര പാത നിര്‍മ്മിക്കുകയാണ് റയില്‍വെ.പാലക്കാട് വാളയാറിന് സമീപത്താണ് റെയില്‍വേ രണ്ട് അടിപ്പാതകള്‍ നിര്‍മ്മിക്കുന്നത്. കാട്ടാനകള്‍ക്ക് അവയുടെ ആവാസവ്യവസ്ഥയില്‍ തന്നെ തുടരാന്‍ സഞ്ചാര പാത നിര്‍മ്മിക്കുകയാണ് റെയില്‍വേയുടെ ലക്ഷ്യം.
വാളയാറിനും ഒലവക്കോടിനും ഇടയില്‍ ബി ട്രാക്കില്‍ ഒന്നര വര്‍ഷത്തിനിടെ 7 കാട്ടാനകളാണ് ട്രൈന്‍ തട്ടി ചരിഞ്ഞത്. കാടിറങ്ങുന്ന കൊമ്ബന്മാര്‍ പലപ്പോഴും ട്രെയിന്‍ പാളം മുറിച്ചുകടന്ന് ജനവാസ മേഖലയില്‍ എത്തി വ്യാപകമായി കൃഷി നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്. ഇത് തടയുന്നതിനായി 16 കോടി രൂപ ചിലവില്‍ രണ്ട് ആന താരകള്‍ നിര്‍മ്മിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. വാളയാറിനും നവകരയ്ക്കും ഇടയിലായാണ് പാത നിര്‍മ്മാണം പുരോഗമിക്കുന്നത്. പാതനിര്‍മ്മാണം പൂര്‍ത്തിയായാല്‍ ആനക്കൂട്ടങ്ങള്‍ക്ക് അടിപ്പാതകളിലൂടെ സ്വൈര്യ വിഹാരം നടത്താം.