പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജെ. പി. എം. കോളേജിൽ എജ്യുക്കേഷൻ എക്സ്പോ


കാഞ്ചിയാർ : കാഞ്ചിയാർ ജെ. പി. എം കോളേജിൽ May 23 നു എഡ്യൂക്കേഷൻ എക്സ്പോ നടത്തപ്പെടുന്നു. പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളും കോഴ്സുകളും തിരഞ്ഞെടുക്കുവാൻ സഹായിക്കുന്ന വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് സെമിനാർ എക്സ്പോ യുടെ ഭാഗമായി നടത്തപ്പെടുന്നു.
സെമിനാറിനെ തുടർന്ന് ക്വിസ്, മൊബൈൽ ഫോട്ടോഗ്രഫി, ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.
സെമിനാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും, www.jpmcollege.ac.in എന്ന കോളേജ് വെബ്സൈറ്റ് സന്ദർശിക്കുകയോ 99618 44349, 96055 95933 എന്നീ ഫോൺനമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.
രജിസ്ട്രേഷൻ സൗജന്യമായിരിക്കും.