പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
AI ക്യാമറ കരാർ കിട്ടുമെന്ന് മുൻകൂട്ടി അറിഞ്ഞ പ്രസാഡിയോയും ട്രോയ്സും കരാറിന് മുമ്പ് തന്നെ ട്രയൽ നടത്തിയെന്ന് സൂചന


തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്.
ക്യാമറ കരാർ കിട്ടുമെന്ന് പ്രസാഡിയോയും ട്രോയ്സും നേരത്തേ അറിഞ്ഞു. 2020ലാണ് കരാർ നൽകിയത്. എന്നാൽ ഇതിന് മുൻപ് തന്നെ ട്രയൽ നടത്തിയിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.
എഐ ക്യാമറ പദ്ധതി വിവരങ്ങൾ എല്ലാം ഉപകരാറെടുത്ത പ്രസാദിയോ മുൻകൂട്ടി അറിഞ്ഞിരുന്നു. കെൽട്രോൺ എസ്ആർഐടി യുമായി കരാർ ഒപ്പിടും മുൻപ് ഉപകരാർ എടുക്കാൻ പ്രസാഡിയോ സജ്ജമായിരുന്നു. 2020 സെപ്‌റ്റംബർ 12നാണ് പ്രസാഡിയോ ഉപകരാറിൽ ഒപ്പിടുന്നത്.
കരാർ കിട്ടുന്നതിന് മുമ്പ് തന്നെ ട്രോയിസ് കമ്പനി ട്രയൽ തുടങ്ങി. 2018 മുതൽ തന്നെ ട്രോയ്സ് കമ്പനി ക്യാമറ സ്ഥാപിച്ചതിന് തെളിവുകൾ പുറത്തുവന്നു.