കട്ടപ്പന ഐ.റ്റി ഐ.സ്കൂൾക്കവല റോഡിൽ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു

കട്ടപ്പന ഐ.റ്റി ഐ.സ്കൂൾക്കവല റോഡിൽ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ മാറ്റുന്നതിനെ തുടർന്നാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഇതിനെ തുടർന്ന് നിരവധി അപകടങ്ങളാണ് ഈ മേഖലയിൽ ഉണ്ടാകുന്നത്.
കോടികൾ മുടക്കിയാണ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ചത്.
എന്നാൽ മലയോര ഹൈവേയുടെ നിർമ്മാണം ആരംഭിച്ചതോടെ റോഡിന് വീതി കൂട്ടി നിർമ്മാണവും തുടങ്ങി. ഇതോടെ പൈപ്പ് ലൈനുകൾ മാറ്റേണ്ട അവസ്ഥയായി .
ഇതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് പൈപ്പുകൾ മാറ്റുന്നതോടെ ഗതാഗതകുരുക്കും രൂക്ഷമാകും.
ഇതിനെ തുറന്ന നിരവധി അപകടങ്ങളാണ് ദിവസവും ഉണ്ടാകുന്നത്. ഐടിഐ ജംഗ്ഷനിൽ ഇന്ന് വൈകിട്ട് 5 മണിയോടെ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു.
വാഗമണ്ണിൽ നിന്നും മൂന്നാറ്റിലേക്ക് തെയില കോളുന്തുമായി പോയ ലോറിയും പമ്പിൽ നിന്ന് പെട്രോൾ അടിച്ച ശേഷം ഇറങ്ങി വന്ന കാറും തമ്മിൽ ആണ് ഇടിച്ചത്.
ഇതിനെ തുടർന്ന് വൻ ഗതാഗതകുരുക്കും രൂക്ഷമായി.
തുടർന്ന് പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.