രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുമെന്ന് മുന്നറിയിപ്പ്.
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുമെന്ന് മുന്നറിയിപ്പ്. വൈറസിന്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകര്‍ പറയുന്നു. വ്യാപന തീവ്രതയും, പ്രഹര ശേഷിയും മാതൃവകഭേദത്തേക്കാള്‍ കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
B. 1. 617 വകഭേദത്തിനാണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. B. 1.617.1, B. 1.617. 2, B.1.617.3 എന്നിങ്ങനെ ഉപവകഭേദങ്ങളുണ്ടായതായി ഐജി ഐബി അറിയിച്ചു.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളില്‍ തന്നെയാണ്. 24 മണിക്കൂറിനിടെ 4,01,522 പേര്‍ പുതിയ രോഗികള്‍ എന്നാണ് സംസ്ഥാനങ്ങള്‍ നല്‍കുന്ന കണക്ക്. ഈ സമയത്തിനുള്ളില്‍ 4187 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിനു മുകളില്‍ എത്തിയിരിക്കുന്നത്.അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്ബൂര്‍ണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാര്‍ , യുപി, ഒഡീഷ , രാജസ്ഥാന്‍, കര്‍ണാടക, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളില്‍ രാത്രികാല, വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്