മലയാളി ചിരിക്ലബ്ബ് കാരുണ്യ കിറ്റ് വിതരണം ആരംഭിച്ചു
കോവിഡ് രോഗത്താല്‍ ദുരിതമനുഭിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരു കൈത്താങ്ങായി മലയാളി ചിരിക്ലബ്ബ്. പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങുന്ന കിറ്റാണ് ദുരിതമനുഭവിക്കുന്ന കുടുബങ്ങള്‍ക്ക് കാരുണ്യ കിറ്റ് എന്ന പേരില്‍ നല്‍കുന്നത്. കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും കോവിഡ് പോസിറ്റീവ് ആയിരിക്കുന്ന കുടുംബങ്ങള്‍ക്കും, കോവിഡ് നെഗറ്റീവ് ആയതിനു ശേഷം ജോലിക്കു പോകാന്‍ സാധിക്കാത്തവര്‍ക്കുമായിരിക്കും ഈ സഹായം ലഭിക്കുക. ഒരു മാസത്തെ ദുരിതത്തിനു ശേഷം ജോലിക്കുപോയി കുടുംബം പുലര്‍ത്താം എന്ന് കരുതിയിരുന്നപ്പോഴാണ് കേരളത്തില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതെ തുടര്‍ന്ന് പല കുടുംബങ്ങളും വിഷമത്തിലാണെന്ന് മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് മലയാളി ചിരിക്ലബ്ബ് ഈ ഉദ്യമത്തിന് തുടക്കമിട്ടത്. മലയാളി ചിരിക്ലബ്ബ് അംഗങ്ങളും മറ്റ് സുമനസുകളുടെയും സഹായത്തോയെയാണ് കാരുണ്യ കിറ്റ് വിതരണം ചെയ്യുന്നത്. കാരുണ്യകിറ്റ് ആവശ്യമുളളവരും സഹായിക്കാന്‍ താല്പര്യമുളളവരും വിളിക്കുക എന്ന അറിപ്പിപ്പോടുകൂടിയുളള പോസ്റ്റര്‍ ഇതിനോടകം മലയാളി ചിരിക്ലബ്ബിന്‍റെ ഔദ്യോഗിത ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.