തട്ടുകടകൾ ഇനിരാത്രി 11 മണിവരെ, പുതിയ നിയന്ത്രണംഉടൻനിലവിൽ വരും
*തിരുവനന്തപുരം*: തലസ്ഥാനത്തെ തട്ടുകടകൾക്ക് ഇനിമുതൽ രാത്രി പതിനൊന്ന് മണിവരെ മാത്രം പ്രവർത്തന സമയം. ആദ്യം പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കും. രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകളുടെ പരിസരത്ത് ഗുണ്ടകളുടെയും ലഹരി വിൽപനക്കാരും താവളമാക്കുന്നു എന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.
തട്ടുകൾപ്രവർത്തിക്കുന്ന പ്രദേശങ്ങളെ വിവിധ സോണുകളുടെകീഴിലാക്കുകയാണ് ആദ്യ ഘട്ടം. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്എച്ച്ഒമാരുടെ കീഴിലായിരിക്കും നിയന്ത്രണം. അംഗീകൃത കടകൾക്ക് നഗരസഭ ലൈസൻസ് നൽകും. നിലവിൽ പ്രവർത്തിച്ചു വരുന്നവർക്ക്തിരിച്ചറിയൽ കാർഡുകളാണ് നൽകിയിരിക്കുന്നത്, ഇത്ഉടൻനിർത്തലാക്കും. പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ഏകോപിക്കുന്നതിനായിപൊലീസ്,മോട്ടർവാഹന വകുപ്പ്, നഗരസഭ, പിഡബ്ല്യുഡിഎന്നിവയുടെ പ്രതിനിധികളടങ്ങിയ കോ- ഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു.
സോണുകൾ നിലവിൽ വന്നാൽ ലൈസൻസ് ഉള്ളവർക്ക് അതതു സോണുകളിൽ മാത്രമേ കട നടത്താൻ കഴിയൂ. ഈ തീരുമാനം നഗരത്തിൽ നൈറ്റ് ലൈഫ് സംവിധാനം കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടി യാകുമെന്നആശങ്കയുണ്ട്. നഗരത്തിൽ പലയിടത്തും രാത്രി വൈകിപ്രവർത്തിക്കുന്ന ഒട്ടേറെ ഭക്ഷണ ശാലകളുണ്ട്. ഒരുപാട് പേർഇതിനെആശ്രയിക്കുന്നുമുണ്ട്.തട്ടുകടകൾആരംഭിക്കുന്നതിനായി നിലവിൽ 3000 ത്തിലേറെഅപേക്ഷകൾ നഗരസഭയ്‌ക്കു മുന്നിലുണ്ട്. ഇതിൽ പകുതിഅപേക്ഷകളിൽ പരിശോധനപൂർത്തിയായിട്ടുണ്ടെന്നാണ്റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രിലിനു ശേഷം പുതിയ കടകൾക്ക് നഗരസഭഅനുമതിനൽകിയിട്ടില്ല.