നവീകരിച്ച വഞ്ചിവയൽ ട്രൈബൽ കോളനി മാങ്കാത്തൊട്ടി റോഡ് ഉദ്‌ഘാടനം ചെയ്തു
നവീകരിച്ച വഞ്ചിവയൽ ട്രൈബൽ കോളനി മാങ്കാത്തൊട്ടി റോഡിന്റെ ഉദ്ഘാടനം വാഴൂർ സോമൻ എം എൽ എ നിർവഹിച്ചു. വഞ്ചിവയൽ ട്രൈബൽ കോളനിയുടെ സമഗ്ര വികസനത്തിന് 3.21 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിലേക്ക് നൽകിയിരിക്കുകയാണെന്നും അത് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും എം. എൽ. എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം നൗഷാദ് അധ്യക്ഷത വഹിച്ചു.
അഴുത ബ്ലോക്ക് പഞ്ചായത്ത് പെരിയാർ ഡിവിഷൻ അംഗം പി എം നൗഷാദിന്റെ വാർഡ് വികസന ഫണ്ടിൽ നിന്നും 11,28,000 രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 238.5 മീറ്റർ ഭാഗം കോൺക്രീറ്റിങ് ചെയ്തു.
വള്ളക്കടവ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ കെ അജയഘോഷ് മുഖ്യ പ്രഭാഷണം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ സെൽവത്തായി, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷീലാ കുളത്തിങ്കൽ, ഇഡിസി ചെയർമാൻ ടി ആർ സുധാകരൻ, ഇഡിസി സെക്രട്ടറി വി നാരായണൻ നായർ, എം കെ മോഹനൻ, ഊരുമൂപ്പൻ അജയൻ തുടങ്ങിയവർ പങ്കെടുത്തു.