അരിക്കൊമ്പന്റെ ട്രാൻസ്ഫർ; റിവ്യു ഹർജി ഇന്ന് ഹൈകോടതിയിൽ

ഇടുക്കിയിൽ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്നാണ് ഹർജിയിലെ ആവശ്യം കൊച്ചി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരായ പുനഃപരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജനകീയ സമരസമിതി കൺവീനർ കൂടിയായ നെന്മാറ എംഎൽഎ കെ ബാബുവാണ് ഹർജി നൽകിയത്. ഇടുക്കിയിൽ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്നാണ് ഹര്ജിയിലെ ആവശ്യം. ശല്യക്കാരനായ കാട്ടാനയെ ഇടുക്കിയില് നിന്നും പറമ്ബിക്കുളത്തേക്ക് മാറ്റുന്നത് അശാസ്ത്രീയമാണെന്നും ഹര്ജിയില് ചൂണ്ടിക്കാട്ടുന്നു. അരിക്കൊമ്ബനെ മാറ്റുന്നതിനെതിരെ പറമ്ബിക്കുളത്തും സമരം ശക്തമാണ്.
ഇന്നലെ വനംവകുപ്പിന്റെ ട്രയല് റണ് വാഴച്ചാലില് നാട്ടുകാര് തടഞ്ഞിരുന്നു. അരിക്കൊമ്ബനെ പറമ്ബിക്കുളത്തേക്ക് എത്തിക്കുന്നതില് പ്രതിഷേധിച്ച് ഏപ്രില് 17ന് നെല്ലിയാമ്ബതിയില് ഹര്ത്താല് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില് ചേര്ന്ന സര്വകക്ഷി യോഗത്തിലാണ് തീരുമാനം. ഈ വാര്ത്ത കൂടി വായിക്കൂ ദുരിതാശ്വാസ നിധി കേസ് : ലോകായുക്ത ഇന്ന് വീണ്ടും പരിഗണിക്കും സമകാലിക മലയാളം ഇപ്പോള് വാട്സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ