നാട്ടുവാര്‍ത്തകള്‍
ഉണങ്ങി നില്‍ക്കുന്ന മരം ഭീഷണിയാകുന്നു
വണ്ടിപെരിയാര്‍: ദേശീയപാതയില്‍ അപകടാവസ്ഥയില്‍ ഉണങ്ങി നില്‍ക്കുന്ന മരം ഭീഷണിയാകുന്നു. 62-ാം മൈലില്‍ സംസ്ഥാന വെജിറ്റബിള്‍ ഫാമിന് സമീപമാണ് മരം അപകടാവസ്ഥയില്‍ നില്‍ക്കുന്നത്. 11കെ.വി വൈദ്യുതി ലൈന്‍ സമീപത്തു കൂടി കടന്നുപോകുന്നുണ്ട്. നാല് വീടുകളാണ് ഇതിനടുത്തായിട്ടുള്ളത്.
ഒരു മരക്കൊമ്പ് ഒടിഞ്ഞു വീണാലും വലിയ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രദേശവാസികള്‍ 2018ലെ പ്രളയ സമയം മുതല്‍ ബന്ധപ്പെട്ട അധികാരികളോട് പരാതി പറഞ്ഞിട്ടും അപേക്ഷ നല്‍കിയിട്ടും ഒരു തീരുമാനവുമായിട്ടില്ല.