കട്ടപ്പന അമ്പലക്കവല മൈത്രി നഗർ റോഡിനോട് നഗരസഭയുടെ അനാസ്ഥ
കട്ടപ്പന അമ്പലക്കവല മൈത്രി നഗർ റോഡിനോട് നഗരസഭയുടെ അനാസ്ഥാ.
ഫണ്ട് അനുവദിച്ചിട്ടും കോൺട്രാക്ടർ മനപൂർവ്വം നിർമ്മാണം ഉഴപ്പുന്നതായി ആക്ഷേപം.
കളക്ടർക്ക് പരാതി നൽകുന്നതിനായി നാട്ടുകാർ’
പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡാണ് കട്ടപ്പന അമ്പലക്ക വല മൈത്രി നഗർ റോഡ്.
35 വർഷങ്ങൾക്ക് മുമ്പാണ് റോഡ് ടാർ ചെയ്തത്.
25 വർഷങ്ങൾക്കുള്ളിൽ രണ്ട് തവണയാണ് റേഡിൻ്റ് പാച്ച് വർക്കുകൾ നടന്നിട്ടുള്ളത്.
റോഡ് പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയിട്ട് വർഷങ്ങളായി.
ഒരു വർഷം മുമ്പ് റോഡ് ടാറിംഗിനായി വാർഡ് കൗൺസിലർ മായ ബിജു 9 ലക്ഷം രൂപാ ഫണ്ട് അനുവദിക്കുകയും ടെൻണ്ടർ നടപടി പൂർത്തിയാക്കുകയും ചെയ്തിരുന്നു.
എന്നാൽ നിർമ്മാണങ്ങൾ ഒച്ചിഴയും വേഗത്തിലായി.
നിരവധി ഇരുചക്ര വാഹനയാത്രക്കാൻ അപകടത്തിൽ പെടുന്നത് നിത്യ സംഭവവുമായി.
ഇതോടെ മൈത്രി നഗർ റസിഡൻസ് അസോസിയേഷൻ നിരവധി പരാതി നൽക്കുകയും ചെയ്തു.
3 ആഴ്ച്ച മുമ്പ് കോൺട്രാക്ടർ JCB ഉപയോഗിച്ച് റോഡ് കുത്തി പൊളിച്ചു.
ഇത് കൂടുതൽ അപകടങ്ങൾക്ക് വഴി തെളിക്കുകയാണ് ചെയ്തത്.
9 ലക്ഷം രൂപാ ഉപയോഗിച്ച് 330 മീറ്റർ ദൂരമാണ് ടാർ ചെയ്യാൻ മാന്തി പൊളിച്ചിരിക്കുന്നത്.
കൂടാതെ പാച്ച് വർക്കിനായി 2.5 ലക്ഷവും ഐറീഷ് ഓട നിർമ്മാണത്തിന് 4 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
എന്നാൽ കോൺട്രാക്ടർ പണികൾ താമസിപ്പിക്കുന്നതായിയാണ് പരാതി ഉയരുന്നത്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കല്ലൂകൾ തെറിച്ച് അപകടങ്ങളും സംഭവിക്കാറുണ്ട്.
8 സ്കൂൾ ബസുകളും മറ്റ് നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡിനോടാണ് അതികൃതർ മൗനം നടിക്കുന്നത്.
200 ളം കുടുംബങ്ങളാണ് ഈ മേഖലയിൽ താമസിക്കുന്നത്.
സമീപത്തെ പാലവും അപകടാവസ്ഥയിലാണ്.
എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് മൈത്രി നഗർ റെസിഡൻസ് അസോസിയേഷൻ