Idukki വാര്‍ത്തകള്‍
യുവാക്കളുടെ ‘യുവം’ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ 25 ന് കേരളത്തിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25ന് കേരളത്തിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദൻ, കന്നഡ താരം യാഷ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
ഒരു ലക്ഷം പേരെ പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. പ്രധാമന്ത്രി യുവാക്കളോട് നേരിട്ട് സംവദിക്കും. യുവതി, യുവാക്കൾ ഐ ടി പ്രൊഫഷണലുകൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കളുമായി ചർച്ചയും ഉണ്ടാകും.