നാട്ടുവാര്‍ത്തകള്‍
തീറ്റപ്പുല്‍കൃഷി അപേക്ഷ ക്ഷണിച്ചു
പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുല്‍കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി സബ്‌സീഡിയോടു കൂടി തീറ്റപ്പുല്‍ കൃഷി, ജലസേചന ധനസഹായം, യന്ത്രവത്ക്കരണ ധനസഹായം, ചോളം കൃഷി, തരിശു നിലത്തില്‍ തീറ്റപ്പുല്‍ കൃഷി, ഹൈഡ്രോപോണിക്‌സ് യൂണിറ്റ് തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. താത്പര്യമുളള ക്ഷീരകര്‍ഷകര്‍ മെയ് 15ന് മുന്‍പ് ബ്‌ളോക്ക് തലത്തിലുളള ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ഫോറം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ഇടുക്കി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അിറയിച്ചു.