Idukki വാര്‍ത്തകള്‍
പത്തനംതിട്ട, കൊല്ലം ജില്ലകളിൽ കനത്ത മഴയും കാറ്റും; മരം വീണ് രണ്ട് മരണം


അടൂരിൽ മരംവീണ് സ്കൂട്ടർ യാത്രക്കാരനും ജീവൻ നഷ്ടമായി. നെല്ലിമുകൾ സ്വദേശി മനുമോഹൻ (32) ആണ് മരിച്ചത്. ചൂരക്കോട് കളത്തട്ട് ജംഗ്ഷനിലായിരുന്നു അപകടം. സ്കൂട്ടറിൽ പോവുകയായിരുന്നു മനുവിന്റെ ദേഹത്ത് മരം വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
കൊട്ടാരക്കരയിൽ റബർമരം വീണാണ് വീട്ടമ്മ മരിച്ചത്. ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62) മഴ കഴിഞ്ഞ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ രണ്ട് റബർ മരങ്ങൾ കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിനിടയിൽപ്പെട്ട ലളിതകുമാരിയെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.