എല്ലാം ഇടുക്കി ക്കാരന്റെ തലയിലേയ്ക്കോ?കടുത്ത നിർമ്മാണ നിരോധനം മൂലം അടുത്ത വണ്ടിയും ഇടുക്കിയോട് ….. കട്ടപ്പനയോട് ……വിട പറയുമ്പോൾഏറെ സങ്കടം തോന്നുന്നു


100 കണക്കിന് ടിപ്പറുകൾ, പിക്ക് അപ്പുകൾ, JCB കൾ , ഹിറ്റാച്ചികൾ ഈ നാടിനോട് വിട പറയുമ്പോൾ പട്ടിണിയും പരിവെട്ടവും , ബാധ്യതയുമായ് കുടുംബം പോറ്റാനാകാതെ അതിൽ പണിയെടുത്തവരും, വീടും സ്ഥലവും പണയപ്പെടുത്തി വൻ ബാധ്യതയിൽ ഇത് വാങ്ങിയവരും കടുത്ത നിരാശയിൽ അത്മഹത്യയിലേയ്ക്ക് ചിന്തിക്കുകയാണ് ഇവിടെ…..
അന്നന്ന് പണിയെടുത്ത് കുടുംബം പോറ്റുന്ന ഡ്രൈവറുമ്മാർ , മേസ്ത്തിരി, ഹെൽ പറുമ്മാർ ,മെയ്യ്ക്കാഡ് , , ലോഡിംഗ് തൊഴിലാളികൾ, മട, ക്രഷർ തൊഴിലാളികൾ കോൺട്രാക്ടർമ്മാർ , വ്യാപാരികൾ തുടങ്ങി നിർമ്മാണ മേഖലയുമായ് ബന്ധപ്പെട്ട് ഈ കണ്ണിയിൽ എത്രയോ ആയിരകണക്കിന് ആളുകളാണ് നിർമ്മാണ നിരോധനം മൂലം കടക്കെണിയിലായ് പ്രതിസന്ധിയിലായത്. ഒരു പണിക്കാരന് ലഭിക്കുന്ന പണം അവൻ പ്രാദേശികമായ് ചിലവിടുമ്പോൾ നാട്ടിലുള്ള പലരുടെയും , ബിസ്നെസ്സുകാരുടെയും
ഒക്കെ കൈകളിലൂടെ ഈ പണം റൊട്ടേഷൻ ചെയ്ത് വീണ്ടും ഈ നാടിന് കുടുതൽ വികസനം ഉണ്ടാക്കി തരുന്നതായിരുന്നു.
നമ്മുടെ നാട്ടിലുള്ള കാശു മുഴുവൻ തമിഴ് നാട്ടിലേയ്ക്ക് ഒഴുകി എത്തുകയാണ്. ഇടുക്കി യോട് അടുത്ത് കിടക്കുന്ന തമിഴ്നാട്ടിൽ കല്ല് പൊട്ടിക്കാo ഒരു നിരോധനവും ഇല്ല. ഇവിടുള്ള എല്ലാ പാറമടകളും പൂട്ടി അവരുടെ കാല് പിടിച്ച് നാട്ടിൽ കിട്ടുന്നതിന്റെ നാലിരട്ടി വിലയ്ക്ക് കല്ലും , പാറപ്പൊടിയും , മീറ്റലും മേടിക്കേണ്ട അവസ്ഥയാണ്. ഒരു മലയുടെ ഇരുവശത്തുമുള്ള നമ്മൾക്ക് പാടില്ല അപ്പുറെ വശം തമിഴ് നാട് അവിടെ എന്തുകൊണ്ട് ലൈസൻസ് പുതിയത് കൊടുക്കുന്നു ? പഴയത് പുതുക്കി നൽകുന്നു ?
ഇനി ഇടുക്കിവിട്ട് നാട്ടിലോട്ട് ഒന്ന് യാത്ര പോയാലോ പഴയ പാടങ്ങൾ ഒക്കെ എവിടെ എങ്കിലും കാണാറുണ്ടോ ?
ഒന്നും കാണാനില്ല പാടം നികത്തി വലിയ 20, 30ബഹുനിലകൾ ഉള്ള ഫ്ലാറ്റുകൾ വന്നു. വികസനം വന്നു. ഒരു പരിസ്ഥിതി പ്രശ്നവും ഇല്ല . ഒരു നിർമ്മാണ നിരോധനവും ഇല്ല .
അവിടെ മരങ്ങൾ വല്ലതും കാണാനുണ്ടോ ? എവിടെ ?
അതും ഇടുക്കിക്കാർ നട്ട് സംരക്ഷിച്ചോണം.
അവിടെ കുഴൽ കിണറുകളോ ? 5 സെന്റിൽ ഒരു കുഴൽ കിണറാണ്. ഇവിടെ ഏക്കറു കണക്കിന്ഏലത്തിന് ഒരു കുഴൽ കിണർ അടിക്കാന്ന് വച്ചാൽ അപ്പോൾ വരും ഉദ്ദ്യോഗസ്ഥർ.
കേരളം മുഴുവൻ വെളിച്ചം തരാനും ഞങ്ങൾ ഇടുക്കിക്കാരേ ഉള്ളൂ ട്ടോ (ഡാം )
*എല്ലാ ഇടുതീയും കുരിശും ചുമക്കാൻ ഇടുക്കിക്കാരെ തിരഞ്ഞെടുക്കുവാൻ കാരണം* ? എന്ത് വന്നാലും ഇടുക്കിക്കാരന്റെതലയിലോട്ട് വച്ചോ ഇവിടുത്തെ ജനങ്ങൾ പാവങ്ങളാണ് ……
*നിർമ്മാണനിരോധനം,*
*ബഫർസോൺവിഷയം*
*കസ്തൂരിരംഗൻ റിപ്പോർട്ട്*
*വന്യമൃഗശല്യം*
കാർബൺ ഫണ്ട് വാങ്ങി ഇടുക്കിയെ എന്നേ വിറ്റു കാശാക്കി
ഇതെല്ലാം മാറി ഇടുക്കി ക്കാർക്ക് ഒന്ന് സുഖമായ് ഉറങ്ങാൻ പറ്റുന്നത് എന്നാണ് ?