Idukki വാര്‍ത്തകള്‍
കട്ടപ്പന വെട്ടക്കുഴക്കവലയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് അപകടത്തിൽപ്പെട്ടു.സമീപത്ത് നിന്ന രണ്ട് പേര് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്


വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. കട്ടപ്പനക്ക് പോകുന്ന വഴി കയറ്റത്തിൽ ബ്രേക്ക് നഷ്ടപ്പെടുകയും പിന്നോട്ട് പോയ വാഹനം അന്നപോട്സ് എന്ന സ്ഥാപനത്തിലേക്ക് വീഴുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന കാഞ്ചിയാർ സ്വദേശികളായ രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വ്യാപാര സ്ഥാപനത്തിലേ കമ്പിവേലിയടക്കമുള്ളവയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.