Idukki വാര്‍ത്തകള്‍
ഇടുക്കി വാത്തിക്കുടിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു


ഇടുക്കി വാത്തിക്കുടിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാസ്കരനെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് .