നികുതി ഭീകരതക്കും, പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചും യു ഡി എഫ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു


നികുതി ഭീകരതക്കും, പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചും യു ഡി എഫ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. എ ഐ സി സി അംഗം അഡ്വ ഇ എം ആഗസ്തി പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.
സർക്കാരിന്റെ നികുതി ഭീകരതക്കും, പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിലും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വന പ്രകാരം 14 ജില്ലകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. ഇടുക്കി ജില്ലാ തല പ്രതിഷേധ പരിപാടി കട്ടപ്പനയിലാണ് സംഘടിപ്പിച്ചത്. ടൗൺ ഹാൾ പരിസരത്തുനിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം മിനി സ്റ്റേഡിയത്തിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ ധർണ എ ഐ സി സി അംഗം അഡ്വ ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, യു ഡി എഫ് ജില്ലാ കൺവീനർ എം ജെ ജേക്കബ്, തോമസ് പെരുമന, അഡ്വ കെ ജെ ബെന്നി, മനോജ് മുരളി, തോമസ് മൈക്കിൾ ,സിനു വാലുമ്മേൽ, ഫിലിപ്പ് മലയാറ്റ്, തുടങ്ങിയവർ സംസാരിച്ചു. നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.