കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ യു ഡി എഫിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു


കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ യു ഡി എഫിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടി എ ഐ സി സി അംഗം അഡ്വ: ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു
ഏപ്രിൽ 16 ന് നടക്കുന്ന കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ നോമിനേഷൻ നടപടികളും സൂഷ്മ പരിശോധനയും ഇന്നലെ പൂർത്തീകരിച്ചിരുന്നു. 45 സ്ഥാനാർത്ഥികളായിരുന്നു ഇന്നലെ വരെ നോമിനേഷൻ സമർപ്പിച്ചത്. ഏപ്രിൽ 16 ന് കട്ടപ്പന ഓസാനം ഇംഗ്ളിഷ് മീഡിയം സ്കൂളിൽ വച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായാണ് യു ഡി എഫിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചത്. ടൗൺ ഹാളിൽ നടന്ന പരിപാടി എ ഐ സി സി അംഗം അഡ്വ: ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു.
ജോയി വെട്ടിക്കുഴി നേതൃത്വം നൽകുന്ന യു.ഡി.എഫ് പാനലിൽ കോൺഗ്രസ് പതിനൊന്ന് സീറ്റിലും കേരള കോൺസ് നാലു സീറ്റിലും മത്സരിക്കും. യു ഡി എഫ് മണ്ഡലം ചെയർമാൻ തോമസ് മൈക്കിൾ കൺവെൻഷന് അധ്യക്ഷത വഹിച്ചു.യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡി സി സി ജനറൽ സെക്രട്ടറി അഡ്വ കെ ജെ ബെന്നി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മനോജ് മുരളി, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് പെരുമന, ഫിലിപ് മലയാറ്റ്, എം ജെ കുര്യൻ, ജോയി പൊരുന്നോലി, ജോയി ആനിത്തോട്ടം, സിജു ചക്കുമൂട്ടിൽ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. നിരവധി പ്രവർത്തകരും കൺവെൻഷന്റെ ഭാഗമായി