ജെ പി എം കോളേജിൽ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക് ഉദ്ഘാടനം ചെയ്തു


ലബ്ബക്കട : ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ. സുരേഷ് കുഴിക്കാട്ട് നിർവ്വഹിച്ചു.
കോളേജ് മാനേജർ ഫാ. എബ്രഹാം പാനിക്കുളങ്ങര സി. എസ്. ടി. അധ്യക്ഷനായിരുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സാബു അഗസ്റ്റ്യൻ മുഖ്യസന്ദേശം നൽകി.
കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. സ്വാഗതമാശംസിച്ചു. കോളേജ് ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി. എസ്. ടി.യും പരിപാടിയിൽ സന്നിഹിതനായിരുന്നു. അഡ്മിഷൻ കോ- ഓർഡിനേറ്റർ ശ്രീ.അഖിൽകുമാർ എം. നന്ദിയർപ്പിക്കുകയും ചെയ്തു.
ബി. കോം (കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കോ-ഓപ്പറേഷൻ, ഫിനാൻസ് ആൻഡ് ടാക്സേഷൻ). ബി. എ. ഇംഗ്ലീഷ്, ബി. ബി. എ., ബി.സി.എ., ബി.ടി.ടി.എം. (ട്രാവൽ ആൻഡ് ടൂറിസം) ബി. എസ്. ഡബ്ല്യു എന്നീ ബിരുദ കോഴ്സുകളിലേക്കും എം.കോം. ഫിനാൻസ് ആൻഡ് ടാക്സേഷൻ, എം.എ. ഇംഗ്ലീഷ്, എം.എസ്. സി. കമ്പ്യൂട്ടർ സയൻസ്, എം.എസ്.ഡബ്ല്യു. എന്നീ ബിരുദാനന്തരബിരുദ കോഴ്സുകളിലേയ്ക്കുള്ള അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്കായ് കോളേജിലെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് സന്ദർശിക്കുകയോ, 9562034555, 8848085618 എന്നീ ഫോൺനമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.