കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു


കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. ഏപ്രിൽ 16 ന് നടക്കുന്ന കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ നോമിനേഷൻ നടപടികളും സൂഷ്മ പരിശോധനയും പുർത്തിയായി.
45 സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചതിൽ നാല് നാമനിർദേശ പത്രികകളാണ് തള്ളപ്പെട്ടത്. സിന്ധു മുരളി തണ്ടാശേരിൽ, എം സി ബിജു മേമുറിയിൽ , ചെറിയാൻ പി.ജോസഫ് . പന്നക്കൽ , ബിജു സി എസ് ചെരുവിൽ എന്നിവരുടെ നോമിനേഷനു കാളാണ് തള്ളിയത് . ഏപ്രിൽ 16 ന് കട്ടപ്പന ഓസാനം ഇംഗ്ളിഷ് മീഡിയം സ്കൂളിൽ വച്ചാണ് തിരഞ്ഞെടുപ്പ്. യു.ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പ്രസിഡന്റൊയുള്ള ഭരണ സമിതിയാണ് നിലയിവിൽ ഭരണത്തിലുള്ളത്. ജോയി വെട്ടിക്കുഴി നേതൃത്വം നൽകുന്ന യു.ഡി.എഫ് പാനലിൽ കോൺഗ്രസ് പതിനൊന്ന് സീറ്റിലും കേരള കോൺസ് നാലു സീറ്റിലും മത്സരിക്കുമ്പോൾ ഇടതുമുന്നണിയിൽ സി പി എം , കേരള കോൺഗ്രസ് (എം) പാർട്ടികൾ ആറ് സീറ്റിൽ വീതവും സി.പി ഐ മുന്ന് സീറ്റിലുമാണ് മത്സരിക്കുന്നത്. ഏപ്രിൽ ഒന്നിന് വൈകിട്ട് 5 മണി വരെയാണ് നോമിനേഷൻ പിൻ വലിക്കാനുള്ള സമയം. സഹകരണ സംഘം അസിസ്റ്റന്റ് റെജിസ്ട്രാർ ഓഫീസ് ഇൻസ്പെക്ടർ ഗീവർഗീസ് ഏലിയാസാണ് വരണാധികാരി.