Idukki വാര്‍ത്തകള്‍
അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടണമെന്ന് ഹൈക്കോടതി


അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടണമെന്ന് ഹൈക്കോടതി. ആനയെ പിടിച്ച് മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ തീരുമാനം വിദഗ്ധസമിതി റിപ്പോര്‍ട്ടിനുശേഷം. അരിക്കൊമ്പനെ പിടികൂടുന്നത് പരിഹാരമായി കാണാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പരിഹാരമാര്‍ഗങ്ങള്‍ അറിയിക്കാന്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കി. ആനയെ പിടികൂടിയിട്ട് എന്തുചെയ്യാനെന്നും ഡിവിഷന്‍ ബെഞ്ച്. കൊടുംവനത്തില്‍ ആളുകളെ പാര്‍പ്പിച്ചതാണ് പ്രശ്നത്തിന് കാരണം. വിഷയത്തില്‍ വിദഗ്ധസമിതിയ നിയമിക്കാം, രേഖകള്‍ അവര്‍ക്കുനല്‍കുവെന്ന് കോടതി. വനംവകുപ്പിന്റെ വിദഗ്ധസംഘം മൂന്നാറില്‍ തുടരട്ടെയെന്ന് കോടതി പറഞ്ഞു.