പ്രതിഷേധ ജ്വാല


. വന്യമൃഗ ശല്യം രൂക്ഷമായ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ, ജനങ്ങൾ ആശങ്കയിൽ കഴിയുന്ന ഈ അവസരത്തിൽ, ഈ വിഷയത്തിന് ഒരു ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, അരി കൊമ്പൻ വിഷയത്തിൽ കോടതിയിൽ നിന്നുണ്ടായ പ്രതികൂല വിധിയിലുള്ള പ്രതിഷേധവും, ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നടക്കുന്ന ജനകീയ പ്രതിരോധത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് കട്ടപ്പന ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 6.30 pm ന് കട്ടപ്പനയിൽ വൻ പ്രതിഷേധ പ്രകടനവും പന്തം കൊളുത്തി പ്രകടനവുംനടത്തുന്നു. നമ്മുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഈ വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടാകുവാൻ നമുക്കേവർക്കും കക്ഷിരാഷ്ട്രീയഭേദമന്യേ ഈ സമയം ഒരുമിക്കാം.. നമ്മുടെ ആശങ്ക വിളിച്ചറിയിക്കാം. അധികാരികൾ കണ്ണ് തുറക്കട്ടെ. ഇടുക്കി കവലയിൽ നിന്നും പ്രതിഷേധ പ്രകടന ആരംഭച്ച് ഗാന്ധിസ്ക്വയർ അങ്കണത്തിൽ അവസാനിപ്പിക്കും.
KDF