മാങ്കുളം സെറ്റില്‍മെന്റ് : അര്‍ഹതയുള്ളവര്‍ക്കെല്ലാം പട്ടയം നൽകും


മാങ്കുളം സെറ്റില്‍മെന്റില്‍ അര്‍ഹതയുള്ള എല്ലാ ആളുകൾക്കും പട്ടയം വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോർജ് .റവന്യൂ ഭൂമിയുടെയും വനഭൂമിയുടെയും അതിര്‍ത്തി നിശ്ചയിച്ച് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കാണാന്‍ കഴിയുമെന്ന് കളക്ടര്‍ അറിയിച്ചു. ഏപ്രില്‍ 10 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ റവന്യൂ, വനം, സര്‍വ്വ എന്നീ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന അതിര്‍ത്തിയുടെ പരിശോധന നടത്തും . കളക്ടറുടെ അദ്ധ്യക്ഷതയില്‍ ദേവികുളം ആര്‍ ഡി ഒ ഓഫീസില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത് . മെയ് ആദ്യ വാരം മുതൽ വിശദമായ സർവ്വേ നടപടികൾ സ്വീകരിക്കുന്നതിനും 31 നുള്ളിൽ അതിർത്തികൾ കൃത്യമായി തിട്ടപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട് .യോഗത്തില്‍ ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ , ഇടുക്കി ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സുഭാഷ്, ജില്ലാ സര്‍വ്വേ സൂപ്രണ്ട് വിശ്വംഭരന്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
—