അരുണാചലിൽ നടന്ന ജി 20 യോഗത്തിൽ നിന്ന് ചൈന വിട്ടു നിന്നു


ന്യൂഡല്‍ഹി: സെപ്തംബറില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുമ്ബായി ഞായറാഴ്ച നടന്ന കോണ്‍ഫിഡന്‍ഷ്യല്‍ ജി20 യോഗത്തില്‍ നിന്ന് ചൈന വിട്ടു നിന്നു.അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലാണ് കോണ്‍ഫിഡന്‍ഷ്യല്‍ ജി 20 നടന്നത്.
ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിന്റെ പേരിലാണ് ഇന്ത്യ -ചൈന തര്‍ക്കം നടക്കുന്നത്. ടിബറ്റിന്റെ ഭാഗമാണ് അരുണാചല്‍ എന്നാണ് ചൈനയുടെ അവകാശവാദം. അത്തരം വാദങ്ങള്‍ ഇന്ത്യ തള്ളിക്കഞ്ഞിരുന്നു.
50 ലേറെ അന്താരാഷ്ട്ര നേതാക്കള്‍ യോഗത്തില്‍ പങ്കുചേര്‍ന്നു. ജി20 ഉച്ചകോടിക്ക് മുമ്ബായി നിരവധി പരിപാടികള്‍ നടപ്പാക്കാന്‍ യോഗത്തില്‍ പദ്ധതിയായിട്ടുണ്ട്.
അതേസമയം, യോഗത്തില്‍ പങ്കെടുക്കാതെ ചൈന ഔദ്യോഗികമായി ഇന്ത്യയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. വിദേശ കാര്യ മന്ത്രാലയമോ ചൈനയോ ഞായറാഴ്ചത്തെ യോഗം സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല. യോഗം രഹസ്യസ്വഭാവമുള്ളതായതിനാല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
യോഗത്തില്‍ പങ്കെടുത്തവര്‍ അതിനു ശേഷം അരുണാചല്‍ പ്രദേശ് നിയമസഭയും സംസ്ഥാനത്തെ മൊണാസ്ട്രിയും സന്ദര്‍ശിച്ചു.