പ്രധാന വാര്‍ത്തകള്‍
മലയാളത്തിൻ്റെ പ്രിയനടൻ ഇന്നസെൻ്റിൻ്റെ സംസ്കാരം നാളെ ഇരിങ്ങാലക്കുട സെൻ്റ്. തോമസ് കത്തീഡ്രലിൽ നടക്കും


അന്തരിച്ച മലയാളത്തിൻ്റെ പ്രിയനടൻ ഇന്നസെൻ്റിൻ്റെ സംസ്കാരം നാളെ നടക്കും. ഇന്ന് രാവിലെ 8:00 മുതൽ 11:00 മണി വരെ കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും.തുടർന്ന് 11 മണിയോടെ ഇന്നസെൻറ് സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും.വൈകിട്ട് 3.30 മുതൽ ചൊവ്വാഴ്ച 10 വരെ ഭവനത്തിൽ പൊതുദർശനം .തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളിയിൽ സംസ്ക്കാരം നടക്കും.