ആശങ്കയോടെ തദ്ദേശ സ്ഥാപനങ്ങൾ; മാലിന്യ ശേഖരണ ശേഖരണ കേന്ദ്രങ്ങൾക്ക് പുതുക്കിയ മാനദണ്ഡം


തൃശൂര്‍: മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ വിപുലപ്പെടുത്താനുള്ള നിര്‍ദേശത്തില്‍ ആശങ്കകളോടെ തദ്ദേശ സ്ഥാപനങ്ങള്‍.പുതുക്കിയ മാര്‍ഗരേഖയില്‍ എം.സി.എഫ് (മെറ്റീരിയല്‍ കലക്‌ഷന്‍ ഫെസിലിറ്റി) കേന്ദ്രങ്ങള്‍ക്ക് കുറഞ്ഞ വിസ്തീര്‍ണം നിശ്ചയിക്കുകയും ടോയ്‍ലറ്റ് ഉള്‍പ്പെടെ സ്ത്രീ സൗഹൃദ രീതിയില്‍ നിര്‍മാണം നിഷ്കര്‍ഷിക്കുകയും ചെയ്തതോടെയാണ് തദ്ദേശസ്ഥാപനങ്ങള്‍ കുഴങ്ങിയത്.
പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, കുപ്പികള്‍, കുപ്പിച്ചില്ലുകള്‍, ഇ-മാലിന്യം എന്നിങ്ങനെ മണ്ണില്‍ അലിഞ്ഞുചേരാത്തവ സമ്ബൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനും പുനഃചംക്രമണത്തിലൂടെ പ്രയോജനകരമായ മറ്റ് ഉല്‍പന്നങ്ങളാക്കിമാറ്റാനും ശേഖരിക്കുന്നതിനുള്ളതാണ് എം.സി.എഫ് കേന്ദ്രങ്ങള്‍.
ഡിവിഷനുകളില്‍നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യം ഇവിടെയെത്തിച്ച് ഇനംതിരിച്ച് വെക്കുകയും പിന്നീട് വിവിധ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും. ഇത്തരത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ എം.സി.എഫുകളും വാര്‍ഡ്, ഡിവിഷന്‍ തലങ്ങളില്‍ മിനി എം.സി.എഫുകളും വേണമെന്നാണ് വ്യവസ്ഥ.
എം.സി.എഫുകള്‍ക്ക് കുറഞ്ഞത് 1500-2000 ചതുരശ്ര അടി വിസ്തീര്‍ണവും വാര്‍ഡുതല മിനി എം.സി.എഫിന് ചതുരശ്ര അടി വിസ്തീര്‍ണവും വേണം. ഇവിടങ്ങളില്‍ ബെയിലിങ് മെഷീന്‍, കണ്‍വെയര്‍ ബെല്‍റ്റ്, വെയിങ് മെഷീന്‍ എന്നിവ അനിവാര്യമാണ്. അതിനേക്കാളുപരി സ്ത്രീ സൗഹൃദമാവണമെന്ന് നിര്‍ദേശിക്കുന്നു. വെള്ളം, വൈദ്യുതി, ഫാന്‍, ടോയ്ലറ്റ്, ഡ്രസിങ് റൂം, ഓഫിസ് കോര്‍ണര്‍ എന്നിവ സജ്ജീകരിക്കണം.
നഗരസഭകള്‍ക്ക് മേഖല തിരിച്ച് ഒന്നിലധികം എം.സി.എഫ് വേണം. കോര്‍പറേഷനുകളില്‍ സോണല്‍ അടിസ്ഥാനത്തിലും സജ്ജമാക്കണം. ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍.ആര്‍.എഫ്) സെന്റുകള്‍ വഴി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്.
എം.സി.എഫുകളില്‍ തരംതിരിക്കുന്ന പുനഃചംക്രമണ യോഗ്യമായ പാഴ്വസ്തുക്കള്‍ കൃത്യമായ ഇടവേളകളില്‍ ക്ലീന്‍ കേരള കമ്ബനി മുഖേന/അംഗീകൃത ഏജന്‍സികള്‍ വഴി കൈയൊഴിയാനുള്ള ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. പാഴ്വസ്തു ശേഖരണ വിവരം മാസതോറും ജില്ലതല ഏകോപന സമിതി വിലയിരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.