നാട്ടുവാര്‍ത്തകള്‍
220 ലിറ്റര്‍ കോട പിടികൂടി
നെടുങ്കണ്ടം: എക്‌സൈസ് നടത്തിയ പരിശോധനയില്‍ വ്യാജ ചാരായം നിര്‍മിക്കുന്നതിനായി തയ്യാറാക്കിയ 220 ലിറ്റര്‍ കോട കണ്ടെത്തി. ബ്ലോക്ക് നമ്പര്‍ 669ല്‍ ബ്ലോക്കിലെ ഏലത്തോട്ടത്തില്‍ നിന്നുമാണ് കോട കണ്ടെത്തിയത്. തോട്ടത്തിലെ
ജോലിക്കാരനായ ബാലഗ്രാം കണ്ണങ്കരയില്‍ രാജപ്പനെ പ്രതിയാക്കി കേസെടുത്തു. പ്രതി സ്ഥലത്ത് നിന്നും ഓടി പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. പരിശോധനക്ക്
റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റിയന്‍ ജോസഫ്, വനിത സിവില്‍ എക്‌സൈസ് ഓഫീസറായ ജി. രേഖ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, റോണി ആന്റണി, അരുണ്‍ മുരളിധരന്‍, പി.എം. അമല്‍, റ്റില്‍സ് ജോസഫ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസറായ എന്‍.വി. ശശീന്ദ്രന്‍,
കെ.ആര്‍. ബാലന്‍ എന്നിവര്‍ പങ്കെടുത്തു.