നാട്ടുവാര്‍ത്തകള്‍
കടത്തിക്കൊണ്ട് വന്ന 80 കുപ്പി വിദേശമദ്യം ചെക്ക് പോസ്റ്റിൽ പിടികൂടി
കുമളി: തമിഴ്നാട്ടിൽ നിന്നും വാഹനത്തിൽ അനധികൃതമായി കടത്തിക്കൊണ്ടു വരുകയായിരുന്ന 80 കുപ്പി (14.400 ലിറ്റർ) ഇൻഡ്യൻ നിർമിത വിദേശമദ്യം കുമളി ചെക്ക് പോസ്റ്റിൽ പിടികൂടി. സംഭവവുമായി ബന്ധപെട്ട് രണ്ടു പോരെ അറസ്ററ് ചെയ്തു. അരണക്കൽ എസ്റ്റേറ്റിൽ ക്രിസ്റ്റഫർ ആന്റണി (32), സെൽവകുമാർ ( 31 ) എന്നിവരാണ് അറസ്റ്റിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ടവേര കാറും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ എക്സൈസ് ഇൻസ്പക്ടർ വി.ജെ.റോയിയുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്ററിൽ വാഹന പരിശേ ശോധന നടത്തുന്നതിനിടെയണ് മദ്യം പിടികൂടിയത്. പ്രിവന്റീവ് ഓഫിസർമാരായ ബെന്നി ജോസഫ് , രാജ്കുമാർ, സജിമോൻ തുണ്ടത്തിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ റ്റി.അനീഷ്, നദീർ.കെ.ഷംസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.