നാട്ടുവാര്‍ത്തകള്‍
കട്ടപ്പനയില്‍ കര്‍ശന നിയന്ത്രണം;15 വാഹനം പിടിച്ചെടുത്തു.
കട്ടപ്പന: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള മിനി ലോക് ഡൗണില്‍ കട്ടപ്പന മേഖലയില്‍ ഇന്നലെ 15 വാഹനം പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡി.വൈ. എസ്.പി ജെ. സന്തോഷ് കുമാര്‍ പറഞ്ഞു. മാസ്‌ക് ധരിക്കാത്തതിന് 125 പേര്‍ക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 100 പേര്‍ക്കെതിരെയും കേസെടുത്തു. 577 പേരെ മുന്നറിയിപ്പ് നല്‍കി തിരിച്ചയച്ചു.