പീരുമേട്ടില്‍ എന്‍.ഡി.എ വോട്ട് ബാങ്കില്‍ വിള്ളല്‍
പീരുമേട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എന്‍.ഡി.എയുടെ വോട്ട് ബാങ്കില്‍ വന്‍ വിള്ളല്‍. ആകെ പോള്‍ ചെയ്ത 126890 വോട്ടില്‍ 7126 വോട്ട് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 5.61 ശതമാനം മാത്രം. 2016ലെ തെരഞ്ഞെടുപ്പില്‍ 9.18 ശതമാനം വോട്ടും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 7.09 ശതമാനം വോട്ടുകളും എന്‍.ഡി.എ നേടിയിരുന്നു.
യു.ഡി.എഫ് കഴിഞ്ഞ തവണ 43.69 എല്‍.ഡി.എഫ് 43.94 ശതമാനം വീതം വോട്ടുകള്‍ നേടിയിരുന്നു. 2021ലെ കണക്ക് പ്രകാരം 45.9 ശതമാനം യു.ഡി.എഫും 47.3 ശതമാനം എല്‍.ഡി.എഫും നേടി. കൂടാതെ ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ ഇത്തവണ 1878 വോട്ടിന്റെ കുറവും ഉണ്ടായി. എന്‍.ഡി.എ ജില്ലയില്‍ സുപരിചിതനും സംസ്ഥാന കമ്മിറ്റിയംഗവുമായ ശ്രീനഗരി രാജനെയായിരുന്നു രംഗത്തിറക്കിയത്. പതിനയയ്യായിരത്തില്‍പരം വോട്ടുകള്‍ പ്രതിക്ഷിച്ചിടത്ത് പകുതി പോലും ലഭിക്കാഞ്ഞത് ബി.ജെ.പി ക്യാമ്പില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. കിറ്റും പെന്‍ഷനും നല്‍കിയതിനാല്‍ എല്‍.ഡി.എഫിന് മേല്‍ കൈയായെന്നും തെരഞ്ഞടുപ്പ് കാലത്ത് ഇന്ധനവില വര്‍ധിപ്പിച്ചതും, ബി.ഡി.ജെ.എസ് അകന്നതും വിനയായെന്നും സ്ഥാനാര്‍ഥി ശ്രീനഗരി രാജന്‍ പറഞ്ഞു.
ആകെ പോള്‍ ചെയ്തത്-2016 – 128768
യു.ഡി.എഫ് – 56270-43.69%
എല്‍.ഡി.എഫ്- 56584-43.94 %
എന്‍.ഡി.എ – 11833-9. 18%
2021ല്‍ ആകെ – 126890
യു.ഡി.എഫ്- 58306- 45.9 %
എല്‍.ഡി.എഫ് – 60 141-47.3%
എന്‍.ഡി.എ- 7126- 5.6 %
ലോക്‌സഭാ തെരഞ്ഞെടുപ്പ്
ആകെ വോട്ടുകള്‍ – 127895
യു.ഡി.എഫ് 70098-54.8%
എല്‍.ഡി.എഫ് – 46718-36.5%
എന്‍.ഡി.എ – 9070- 7.09%