പ്രധാന വാര്‍ത്തകള്‍
കേരളം കത്തുന്നു; 7 ജില്ലകളിൽ സൂര്യാഘാത സാധ്യത, മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്

തിരുവനന്തപുരം: കേരളം ചൂടിൽ ഉരുകിയൊലിക്കുന്നു. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക മാപ്പ് പ്രകാരം സംസ്ഥാനത്തെ 7 ജില്ലകൾ സൂര്യാഘാത ഭീഷണിയിലാണ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യത.
അന്തരീക്ഷ താപനിലയും ഈർപ്പവും സംയോജിപ്പിച്ച് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയിൽ അടയാളപ്പെടുത്തുന്നത്. തീരദേശ സംസ്ഥാനമായ കേരളത്തിന്‍റെ അന്തരീക്ഷ ഈർപ്പം പൊതുവെ ഉയർന്നതാണ്. എല്ലാ ദിവസവും താപസൂചിക മാപ്പ് പ്രസിദ്ധീകരിക്കുമെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.













































































