കട്ടപ്പന- നെടുംകണ്ടം റൂട്ടിലെ ചില ബസുകൾ തെറ്റായ ദിശയിൽ യാത്ര ചെയ്യുന്നത് യാത്രക്കാരെ വലക്കുന്നതായി പരാതി

കട്ടപ്പന പുളിയന്മല റൂട്ടിൽ നെടുംകണ്ടത്തേക്കുള്ള ചില സ്വകാര്യ ബസ്സുകൾ രാവിലെ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ നിന്നുള്ള യാത്രയുടെ തുടക്കത്തിൽ നിശ്ചിത റൂട്ടായ കുന്തളംപാറ മാർക്കറ്റ് റോഡ് വഴി വരാതെ തെറ്റായി ആതിര ജംഗ്ഷൻ വഴി പോകുന്നത് പതിവായികൊണ്ടിരിക്കുന്നു.
ഇ തെറ്റായ ദിശാ മാറ്റം ഇ റൂട്ടിലൂടെയുള്ള പതിവ് യാത്രകാർക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നു. വിദ്യാർത്ഥികൾക്കും ഓഫീസിൽ പോകുന്നവർക്കും മറ്റു പൊതുജനങ്ങൾക്കും ഇതിലാൽ യാത്ര വൈകുകയും, മറ്റു ഗതാഗത സൗകര്യങ്ങളില്ലാത്ത സാഹചര്യം നേരിടേണ്ടിവരികയും ചെയ്യുന്നു.
ഇ സാഹചര്യത്തിൽ, ദയവായി നിങ്ങൾ ഇതിലേക്ക് അടിയന്തരമായി ശ്രദ്ധ ചെലുത്തുകയും, പ്രസ്തുത ബസ്സുകൾ നിശ്ചയിച്ച റൂട്ടുകൾ കർശനമായി പാലിക്കുന്നതിനായി നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് കട്ടപ്പന ട്രാഫിക്ക് എസ്.ഐ, കട്ടപ്പന നഗരസഭ സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിരിക്കുന്നത്.













































































