കായികം
ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി
ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി. ബയോ ബബിളിനുള്ളിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം എന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു.
സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാൻ സാഹയ്ക്കും ഡൽഹി സ്പിന്നർ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചെന്നൈ, കൊൽക്കത്ത, ഡൽഹി, ഹൈദരാബാദ് ക്യാമ്പുകളിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്തതോടെയാണ് ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം കൊൽക്കത്ത കളിക്കാരായ സന്ദീപ് വാര്യർ, വരുൺ ചക്രവർത്തി എന്നിവർക്ക് കോവിഡ് പോസിറ്റീവായിരുന്നു. സാഹയുടേയും അമിത് മിശ്രയുടേയും രണ്ടാമത്തെ കോവിഡ് ഫലം വരുന്നതോടെയാവും ഇന്നത്തെ മത്സരത്തിന്റെ കാര്യത്തിൽ തീരുമാനമാവുക എന്നാണ് കരുതിയത്. എന്നാൽ IPL സസ്‌പെൻഡ് ചെയ്യാൻ ഐപിഎൽ ഗവേണിങ് കൗൺസിൽ തീരുമാനമെടുത്തു.