പ്രധാന വാര്‍ത്തകള്‍
കോവിഡ് പരിശോധനയുടെ മറവിൽ പോലീസ് ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി.
കോവിഡ് പരിശോധനയുടെ മറവിൽ പോലീസ് ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് മുനമ്പം പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന കോഴിക്കോട് സ്വദേശിയായ കാർ ഡ്രൈവർ വൈശാഖിന്റെ പരാതിയിലാണ് കോടതി ഇടപെടൽ.
മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കാം. എന്നാൽ ആരെയും ശാരീരികമായി ഉപദ്രവിക്കരുതെന്ന് കോടതി വ്യക്തമാക്കി. ആരോടും അപമര്യാദയായി പെരുമാറരുതെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.