പ്രധാന വാര്‍ത്തകള്‍
കൊച്ചി വരാപ്പുഴയിൽ പടക്കശാലയിൽ പൊട്ടിത്തെറി; സ്ഫോടനസമാനമെന്ന് ദൃക്‌സാക്ഷികൾ,ഒരു മരണം


കൊച്ചി : കൊച്ചി വരാപ്പുഴയിൽ പടക്കശാലയിൽ പൊട്ടിത്തെറി. വരാപ്പുഴ മുട്ടിനകത്തുള്ള പടക്കശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
കെട്ടിടം പൂർണ്ണമായും തകർന്നിട്ടുണ്ട്. സമീപ വീടുകളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമം നടത്തുമ്പോഴും കെട്ടിട ഭാഗത്തിനടിയിൽ പെട്ട പടക്കം ആളി കത്തുന്നത് ഇപ്പോഴും പരിഭ്രാന്തി പരത്തുന്നുണ്ട്.
പരിക്കേറ്റവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്. വൈകിട്ട് നാലുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അഞ്ചു കിലോമീറ്റര്‍ അപ്പുറം വരെ സ്‌ഫോടനശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്തുണ്ടായിരുന്ന വീടുകളുടെ ജനലുകള്‍ തകര്‍ന്നു. ഇങ്ങനെയും ചിലര്‍ക്ക് പരിക്കേറ്റു. അപകടകാരണം വ്യക്തമായിട്ടില്ല.