പ്രധാന വാര്‍ത്തകള്‍
ലൈഫ് മിഷൻ കേസ്; ശിവശങ്കറിൻ്റെ ജാമ്യഹര്‍ജിയിൽ വ്യാഴാഴ്ച വിധി പറയും
കൊച്ചി: ലൈഫ് മിഷൻ കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ വിചാരണക്കോടതി വ്യാഴാഴ്ച വിധി പറയും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ലൈഫ് മിഷൻ കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഇ.ഡി വാദിച്ചു. എന്നാൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും ഇ.ഡി തന്നെ കുടുക്കിയതാണെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം.
കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നോട്ടീസ് നൽകുന്ന കാര്യത്തിൽ തീരുമാനമായില്ല. ശിവശങ്കറിനെ ഇഡി നേരത്തെ ഒമ്പത് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.