പ്രധാന വാര്‍ത്തകള്‍
സിസ തോമസിന് പകരം എം. എസ്. രാജശ്രീ; ഉത്തരവിറക്കി സര്‍ക്കാര്‍


തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.സിസ്സ തോമസിനെ മാറ്റി സർക്കാർ ഉത്തരവ്. കെ.ടി.യു മുൻ വി.സി എം.എസ് രാജശ്രീയാണ് പകരം ചുമതലയേൽക്കുക. സ്ഥാന മാറ്റം വി.സി എന്ന നിലയിലുള്ള സിസ്സയുടെ പദവിയെ ബാധിക്കില്ലെന്നും പിന്നീട് സിസ്സയ്ക്ക് പുതിയ തസ്തിക നൽകുമെന്നുമാണ് സർക്കാരിൻ്റെ വിശദീകരണം.
നേരത്തെ കെ.ടി.യു വി.സി ഡോ. എം.എസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ സിസ തോമസിന് വി.സിയുടെ താൽക്കാലിക ചുമതല നൽകാൻ ഗവർണർ ഉത്തരവിട്ടിരുന്നു.