ഒരു വർഷത്തിൽ 55 രാജ്യങ്ങൾ, അതും വീൽചെയറിൽ; ഗിന്നസ് റെക്കോർഡ് നേടി റെനെ
എന്തെങ്കിലും നേടാൻ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കിൽ ആ ലക്ഷ്യത്തിൽ നിന്ന് ഒരാളെ പിന്തിരിപ്പിക്കാൻ ഒന്നിനും സാധിക്കില്ലെന്ന് തെളിയിക്കുകയാണ് അറ്റ്ലാന്‍റയിൽ നിന്നുള്ള ഒരു യുവതി. ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട് വീൽചെയറിൽ വീൽചെയറിൽ സഞ്ചരിക്കുന്ന റെനെ ബ്രൺസ് എന്ന യുവതി സ്വന്തം പേരിൽ ലോക റെക്കോർഡ് സ്ഥാപിച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചതിന്‍റെ ഗിന്നസ് വേൾഡ് റെക്കോർഡ് ആണ് അവർ സ്വന്തമാക്കിയത്.
നേരിയ തലവേദന വന്നാൽ ജോലിക്ക് പോലും പോകാതെ വീട്ടിൽ തന്നെ കഴിയാനാണ് നമ്മളിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. എന്നാൽ റെനെ ബ്രൺസ് അങ്ങനെയല്ല. അസുഖം കാരണം റെനെയ്ക്ക് നേരെ നടക്കാനോ എഴുന്നേറ്റ് നിൽക്കാനോ കഴിയില്ല. അപ്പോഴാണ് വീൽചെയറിൽ ലോകരാജ്യങ്ങളിലൂടെ യാത്ര ചെയ്തത്.
ബ്രൺസ് 55 രാജ്യങ്ങൾ സന്ദർശിക്കുകയും 2022 ജനുവരി 28ന് സ്വന്തം പേരിൽ ഒരു ലോക റെക്കോർഡ് സൃഷ്‌ടിക്കുകയും ചെയ്‌തു. ഓരോ രാജ്യം സന്ദര്‍ശിച്ച് കഴിയുമ്പോഴും അവര്‍ ആ രാജ്യത്ത് നിന്ന് ഒരു ചിത്രം തന്‍റെ സോഷ്യൽ മീഡിയ പേജില്‍ പങ്കുവച്ചു. ഒപ്പം താന്‍ കടന്നു പോകുന്ന എത്രാമത്തെ രാജ്യമാണെന്നും അവര്‍ കുറിച്ചു. എന്നാൽ ഇപ്പോഴാണ് നേട്ടത്തെ അഭിനന്ദിച്ച് കൊണ്ടുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിച്ചത്.