പ്രധാന വാര്‍ത്തകള്‍
കൊറിയൻ പരിശീലകനുമായുള്ള കരാർ റദ്ദാക്കി പി.വി.സിന്ധു


ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിൽ ഉൾപ്പെടെ ഉപദേശം നൽകിയ ദക്ഷിണ കൊറിയൻ കോച്ച് പാർക്ക് തായ് സാങ്ങുമായുള്ള കരാർ റദ്ദാക്കി പി വി സിന്ധു. സിന്ധുവിന്‍റെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം ഒഴിയുകയാണെന്ന് പാർക്ക് തന്നെയാണ് അറിയിച്ചത്.
സിന്ധു ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലവും ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണവും നേടിയപ്പോൾ പാർക്ക് കോച്ചിംഗ് ടീമിന്‍റെ ഭാഗമായിരുന്നു. “അടുത്തിടെ നടന്ന എല്ലാ മത്സരങ്ങളിലും നിരാശാജനകമായ നീക്കങ്ങളാണ് സിന്ധു നടത്തിയത്, ഒരു പരിശീലകനെന്ന നിലയിൽ എനിക്ക് ഉത്തരവാദിത്തമുണ്ട്”, കോച്ച് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.