പ്രധാന വാര്‍ത്തകള്‍
യുദ്ധഭൂമിയായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ; എഎപി-ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം


ന്യൂഡൽഹി: സ്റ്റാന്‍റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനിടെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ സംഘർഷം. ബിജെപി-ആം ആദ്മി അംഗങ്ങൾ തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. അംഗങ്ങൾ പരസ്പരം ചെരിപ്പുകൊണ്ട് അടിക്കുകയും മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മർദ്ദനത്തിനിടെ ചിലർ ബോധരഹിതരായി വീണു.
242 അംഗങ്ങളാണ് കൗൺസിൽ ഹാളിൽ ഉണ്ടായിരുന്നത്. കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. വോട്ടുകൾ വീണ്ടും എണ്ണാൻ മേയർ നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് വോട്ടെണ്ണൽ നടന്നത്. എന്നാൽ വീണ്ടും കൗൺസിൽ ഹാളിൽ ജനാധിപത്യ വിരുദ്ധ രംഗങ്ങൾ അരങ്ങേറുകയായിരുന്നു.