പ്രധാന വാര്‍ത്തകള്‍
മറ്റുള്ളവർക്ക് നല്ലത് ചെയ്യുന്നത് വിഷാദമുള്ളവരെ സഹായിച്ചേക്കാമെന്ന് പഠനം
ഓഹിയോ: വിഷാദരോഗമോ ഉത്കണ്ഠയോ ഉള്ള വ്യക്തികൾക്ക് മറ്റുള്ളവർക്കായി നല്ല കാര്യങ്ങൾ ചെയ്യുന്നതിലൂടെ സ്വയം വീണ്ടെടുക്കാനാകുമെന്ന് ഒരു പുതിയ പഠനം പറയുന്നു. മറ്റുള്ളവർക്ക് നല്ലത് ചെയ്യുന്നത് ദുഃഖമോ ഉത്കണ്ഠയോ കൈകാര്യം ചെയ്യാൻ ഉപയോജിച്ച മറ്റ് രണ്ട് ചികിത്സാ രീതികളെക്കാൾ ഗുണം ചെയ്തുവെന്ന് ഗവേഷകർ കണ്ടെത്തി.
ഏറ്റവും പ്രധാനമായി, മറ്റുള്ളവരുമായി കൂടുതൽ ബന്ധം പുലർത്താൻ ആളുകളെ സഹായിച്ച ഒരേയൊരു ചികിത്സാ സ്ട്രാറ്റെജി ഇതായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡേവിഡ് ക്രെഗ് പറഞ്ഞു.