6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പോക്‌സോ കേസ് പ്രതിക്ക് ജീവപര്യന്തം തടവും 60,000 രൂപ പിഴയും



അണക്കര അത്തിമര കോളനിയിൽ പുതുപ്പറമ്പിൽ ധനരാജിനെയാണ്(തവമണി-39) കട്ടപ്പന ഫാസ്റ്റ്ട്രാക്ക് പോക്‌സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ച് വിധി പ്രസ്താവിച്ചത്.2019ൽ വണ്ടൻമേട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടു കുട്ടികളുടെ അച്ഛനായ പ്രതി വീട്ടിലും കൃഷിയിടത്തിലും ഉൾപെടെ എത്തിച്ചാണ് പീഡിപ്പിച്ചത്. പോക്‌സോ ആക്ട് പ്രകാരം 20 വർഷവും തടവും എസ് സി/എസ്ടി ആക്ട് പ്രകാരം ജീവപര്യന്തവും ഐപിസി ആക്ട് പ്രകാരം 5 വർഷവും തടവും മൂന്ന് ആക്ടുകൾ പ്രകാരം 60,000 രൂപ പിഴയും അടയ്ക്കാനാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി സുസ്മിത ജോൺ ഹാജരായി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!