നിയമവിരുദ്ധമായ ബീജദാനം; കുട്ടികളുടെ സാമ്യതയിൽ സംശയം, 60ലധികം കുട്ടികളുടെ പിതാവ് പിടിയിൽ
ഓസ്ട്രേലിയ: ആരോഗ്യപരമായ കാരണങ്ങളാൽ കുട്ടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുള്ള ദമ്പതികൾക്കായി ബീജം ദാനം ചെയ്യുന്നവരുണ്ട്. ഇന്ന് ഇത് എല്ലാ രാജ്യങ്ങളിലും സ്വാഭാവികമാണ്. ഇത്തരത്തിലുള്ള ബീജദാനവും സ്വീകരണവും നിയമത്തിന് വിധേയമായാണ് നടക്കുക.
ഓരോ രാജ്യത്തിനും ഇതിനായി പ്രത്യേക നിയമാവലി ഉണ്ട്. ഏത് രാജ്യത്താണെങ്കിലും ബീജം ദാനം ചെയ്യുന്നവർക്ക് സ്വന്തം ഇഷ്ടപ്രകാരം നിരവധി പേര്‍ക്ക് ബീജം ദാനം ചെയ്യാനോ, സ്വന്തമായി സ്വീകര്‍ത്താക്കളെ കണ്ടെത്താനോ സാധിക്കില്ല. ഇത് നിയമ വിരുദ്ധമായി വരാം.
സമാനമായ ഒരു സംഭവമാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അനധികൃതമായി ബീജം ദാനം ചെയ്തതിലൂടെ 60 ലധികം കുട്ടികളുടെ പിതാവായ ഒരാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. വളരെ വ്യതസ്ത രീതിയിലാണ് ഇയാൾ പിടിയിലായത്.
ബീജദാനം വഴി കുട്ടികളുണ്ടായ മാതാപിതാക്കൾ എല്ലാവരും ഒരു സ്ഥലത്ത് ഒത്തുചേർന്നിരുന്നു. കുട്ടികള്‍ക്കൊപ്പമാണ് ഇവരെല്ലാം സ്ഥലത്തെത്തിയത്. അപ്പോഴാണ് പല കുട്ടികളും തമ്മിലുള്ള സാമ്യത ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ സംശയത്തിലായ മാതാപിതാക്കള്‍ സംഭവത്തില്‍ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയപ്പോൾ ബീജദാതാവ് പിടിയിലാവുകയും ചെയ്തു.
നിയമപരമായി ഒരു ക്ലിനിക്ക് വഴി മാത്രമേ ഇദ്ദേഹം ബീജദാനം നടത്തിയിട്ടുള്ളൂ. ബാക്കി മുഴുൻ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയും മറ്റും കണ്ടെത്തിയ കോണ്ടാക്ടുകളിലൂടെയാണ് നടത്തിയിട്ടുള്ളത്. ബീജദാനം ചെയ്യുന്നവർക്ക് വളരെ തുച്ഛമായ പണം മാത്രമാണ് ലഭിക്കുക, കൂടാതെ ബീജം സ്വീകരിച്ചവരിൽ നിന്ന് പണമോ മറ്റ് പാരിതോഷികമോ വാങ്ങുന്നത് തെറ്റുമാണ്. എന്നാൽ ഇയാൾ അവരിൽ നിന്ന് പണവും മറ്റ് സമ്മാനങ്ങളും വാങ്ങിയെന്നും പറയുന്നു.