കർഷക – ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരളാ കോൺഗ്രസ് സമരം 20 – ന് വണ്ണപ്പുറത്ത്
തൊടുപുഴ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക — ജന വിരുദ്ധനയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതൃത്വത്തിൽ 20 -ന് വണ്ണപ്പുറത്ത് സായാഹ്ന ധർണ സമരം നടക്കും റബറിന് 250 രൂപ ലഭ്യമാക്കുക വന്യജീവി ശല്യം തടയാനുള്ള നടപടികൾ സ്വീകരിക്കുക ഭൂമിയുടെ വർധിപ്പിച്ച താരിഫ് വില പിൻവലിക്കുക ബഫർ സോൺ വനങ്ങൾക്കുള്ളിലാക്കുക ഭൂപ്രശ്നങ്ങൾ പരിഹരിക്കുക ജപ്തി നടപടികൾ നിർത്തിവയ്ക്കു ക പെട്രോൾ ഡീസൽ അധി സെസ്സ് പിൻവലിക്കുക നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർ പൊതുവിപണിയിലിറങ്ങുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം … ….. വൈകുന്നേരം നാലിന് കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എക്സ് എം.പി ഉദ്ഘാടനം ചെയ്യും വണ്ണപ്പുറം മണ്ഡലം പ്രസിഡണ്ടും സംസ്ഥാനകമ്മറ്റിയംഗവുമായ സണ്ണി കളപ്പുര അധ്യക്ഷതവഹിക്കും. ജില്ലാ പ്രസിഡണ്ട് പ്രൊഫ എം.ജെ.ജേക്കബ് സംസ്ഥാന ഹൈ പവർ കമ്മറ്റിയംഗം അഡ്വ: ജോസഫ് ജോൺ തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ: ജോസി ജേക്കബ് . എം.കെ കുര്യൻ കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ പാർട്ടി നേതാക്കളായ എം.ടി ജോണി . ലത്തീഫ് ഇല്ലിക്കൽ . രാജീവ്ഭാസ്ക്കരൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി, ഷൈനി സന്തോഷ് . ഇസബല്ലാ ജോഷി കർഷകയൂണിയൻ ജില്ലാ സെക്രട്ടറി ഷാജി ഉഴുന്നാലിൽ ,ദിവാകരൻ പുത്തൻ പുരയ്ക്കൽ പി.എം. ബാബു .ബസ്സി ഉറുപ്പാട്ട് . റോയി കല്ലറയ്ക്കൽ . ലിജോ മറ്റം തുടങ്ങിയവർ പ്രസംഗിക്കും